മുത്തം നൂറുവിധം, ടൈറ്റിൽ ടീസർ

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം മുത്തം നൂറുവിധത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. നി.കോ.ന.ച ക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന സിനിമകൂടിയാണ് മുത്തം നൂറുവിധം.  സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ മുന്ന പി എസ് ആണ്.

ടൈറ്റിൽ ടീസറിന്‍റെ എഡിറ്റിംഗ് സംഗീത് പ്രതാപും ഛായാഗ്രഹണം നീരജ് രവിയുമാണ്. ഇപ്പോള്‍ പ്രീ-പ്രൊഡക്ഷനിലുള്ള ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. എറണാകുളം, വർക്കല, അസം, ലെ ലഡാക് എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ