കൊച്ചി ;ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന അമ്മയില്‍ വാക്കേറ്റം. ലഹരിമരുന്നുകേസില്‍ പ്രതിയായ ആളെ സസ്പെന്‍ഡ് ചെയ്യണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. പക്ഷെ നടപടി ഉടന്‍ വേണ്ടെന്നാണ് മുകേഷിന്റെ വാദം. ബിനീഷിനെ സസ്പെന്‍ഷന്‍ വേണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ നടിമാരും ആവശ്യപ്പെട്ടു.
ബിനീഷിനെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന എക്സിക്യുട്ടീവ് യോഗത്തിലെ ആവശ്യം മുകേഷും ഗണേഷ് കുമാറും എതിർത്തു.











































