സോളാര്‍ കേസ്; പരാതിക്കാരി തന്നോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് സജി ചെറിയാന്‍

കൊച്ചി: സോളര്‍ കേസ് പ്രതിയും പീഡനക്കേസിലെ പരാതിക്കാരിയുമായ സ്ത്രീ തന്നോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞതില്‍ മനോജിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാനെ ചെറുപ്പത്തില്‍ കണ്ടിട്ടേയുള്ളുവെന്നും സംസാരിച്ചിട്ടില്ലെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞിരുന്നത്.

സോളര്‍ കേസില്‍ കെ.ബി ഗണേഷ് കുമാറിനും പി.എയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ് രംഗത്തെത്തിയിരുന്നു. പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ പ്രദീപ് കോട്ടാത്തലയുമാണെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ സിപിഎം നേതാവ് സജി ചെറിയാന്‍ ഗുഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ