നിറവയറില്‍ അനുഷ്‌ക ശര്‍മ; വൈറലായി ചിത്രങ്ങള്‍

    കുഞ്ഞ് ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ജനുവരിയിലാണ് പുതിയ അതിഥി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇപ്പോള്‍ നിറവയറുമായി നില്‍ക്കുന്ന  ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വോഗ് മാസികയ്ക്കു വേണ്ടിയുള്ള ചിത്രങ്ങളിലാണ് അനുഷ്‌ക നിറവയറുമായി പോസ് ചെയ്തത്. ചിത്രങ്ങള്‍ താരം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വോഗിന്റെ 2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചെയ്തത്.

    വിരാട് കോലി, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സോയ അക്തര്‍, രാകുല്‍ പ്രീത്, ഇഷാന്‍ ഘട്ടര്‍ തുടങ്ങിയവര്‍ അനുഷ്‌കയെ പ്രശംസിച്ചു.

    ആഗസ്റ്റിലാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘