ദമ്പതികളുടെ ആത്മഹത്യ: കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, വീട് വെച്ച് നല്‍കും

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് ഈ വിവരം അറിയിച്ചത്.

    കുട്ടികള്‍ക്ക് വീട്വച്ചു നല്‍കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്ത് നടത്തുമെന്നും ശൈലജ അറിയിച്ചു.

    മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീട് വെച്ച് നല്‍കാന്‍ കലക്ടര്‍ ഇന്നലെ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. നഗരസഭയുടെ ഫ്‌ലാറ്റോ അല്ലെങ്കില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും നല്‍കാനോ ആണ് കലക്ടറുടെ ശുപാര്‍ശ. അതേസമയം, സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കാന്‍ അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം.