ചെന്നൈ: റേഷന്‍ കിറ്റ് വിതരണത്തിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തെ രൂക്ഷമായി വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. പൊങ്കലിന് 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നല്‍കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്ത് പാര്‍ട്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ റേഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്ന പണം ആര്‍ക്കും സ്ത്രീധനം കിട്ടിയതല്ലെന്നും റേഷന്റെ പേരിലുള്ള പ്രചാരണം നെറികെട്ട രാഷ്ട്രീയമാണെന്നുമാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘അമ്മായി അച്ഛന്റെ വീട്ടില്‍ നിന്നും സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷന്‍ കടയില്‍ നിന്ന് സാധനം വിതരണം ചെയ്യുന്നത്. തങ്ങളുടെ പണമാണ് അതിന് ഉപയോഗിക്കുന്നത് എന്ന രീതിയില്‍ ഭരണകക്ഷികള്‍ പരസ്യം നടത്തുന്നത് ആഭാസമാണ്. ഹൈക്കോടതി വിലക്കിയിട്ട് പോലും റേഷന്‍ കടയുടെ പേരില്‍ പ്രചാരണം തുടരുന്നത് നെറികെട്ട രാഷ്ട്രീയമാണ്. കുറുക്കന്റെ ബുദ്ധി ഉപേക്ഷിക്കൂ’. കമല്‍ഹാസന്റെ ട്വീറ്റ് ചെയ്തു.











































