ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങൾ കുടുങ്ങും; ഓപ്പറേഷന്‍ സ്ക്രീനുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഉള്ളിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങളെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനായി  ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലുള്ള പരിശോധന  തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി നടത്തും. സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തെ മന്ത്രിമാരടക്കമുള്ളവരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനും ഫിലീമും നീക്കാത്തത് ഏറെ വിവാദമായിരുന്നു.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിർദേശിച്ചിട്ടുണ്ട്. ഫിലിമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷൻ ഉൾപ്പടെ റദ്ദാക്കാനും തിരുമാനിച്ചിട്ടുണ്ട്.  നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക.