മദ്യ വില വര്‍ധനയ്ക്കു പിന്നില്‍ 200 കോടിയുടെ അഴിമതി: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂട്ടിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എം.ഡി എന്നിവര്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവ്  അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉള്‍പ്പെടെ  ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കത്ത് നല്‍കിയത്.

    വില വര്‍ധനയ്ക്കു പിന്നില്‍  200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി എന്നിവരെ സംശയനിഴലില്‍ നിര്‍ത്തിയാണ് ചെന്നിത്തലയുടെ ആരോപണം.

    അസംസ്‌കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് മദ്യ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  ഏഴ് ശതമാനമാണ് വില വര്‍ധന. എന്നാല്‍ ഒരു പ്രത്യേക കമ്പനിക്ക്  200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയിട്ടാണ് വില വര്‍ധിപ്പിച്ചെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

    നേരത്തെ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ പോലും നാല് ശതമാനം മാത്രമാണ് വര്‍ദ്ധനവ് ആണ് ഉണ്ടായത്. ഈ സര്‍ക്കാര്‍ വന്ന ശേഷം രണ്ട് തവണ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇത് മദ്യകമ്പനികളെ സഹായിക്കാനാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.

    ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനത്തിന്റെ വര്‍ധനവിനാണ് അനുമതി. അതേസമയം ബിയറിനും വൈനും വില കൂടില്ല.
    ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കാന്‍ ബെവ്കോ മദ്യ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. വില വര്‍ധന ആവശ്യപ്പെട്ട് മദ്യ കമ്പനികള്‍ വെബ്കോയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കാന്‍ ബെവ്കോ മദ്യ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികള്‍ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ 5 ശതമാനം കുറച്ച് കരാര്‍ നല്‍കും.
    നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല. മദ്യത്തിന്റെ ചില്ലറ വില്‍പ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.