ജനതാദള്‍ (എസ്) പിളര്‍ന്നു; ജോര്‍ജ് തോമസ് വിഭാഗം യുഡിഎഫിലേക്ക്

കോട്ടയം ന്മ ജനതാദള്‍ (എസ്) പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിന് ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണു നടപടിയെന്നും വ്യക്തമാക്കിയ അദ്ദേഹം സി.കെ.നാണുവിന്റെ പിന്തുണയുണ്ടെന്നും പറഞ്ഞു. വനവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ജോര്‍ജ് തോമസ് രാജി വയ്ക്കും.