ശ്രമിച്ചത് കിണറിന്റെ കമ്പിയിൽ തൂങ്ങി മരിക്കാൻ; കയർ പൊട്ടി കിണറ്റിൽ വീണ് രണ്ടു പേർ മരിച്ചു

കാഞ്ഞങ്ങാട്: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കിണറ്റിന്റെ കമ്പിയിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേർ കിണറ്റിൽ വീണ് മരിച്ചു. പരപ്പ ക്ലായിക്കോട് നാർക്കളൻ (62) ,ചെർക്കാപ്പാറ പട്രച്ചാൽ കൃഷ്ണൻ (75) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് കൃഷ്ണൻ കിണറിന്റെ കമ്പിയിൽ തൂങ്ങാൻ ശ്രമിക്കുന്നതിനിടയിൽ കയർ പൊട്ടി കിണറ്റിൽ വീണത്. കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കെ.വി നാരായണി. മക്കൾ: രാധിക, രജിത. മരുമകൻ അബീഷ് കുമാർ.

നാർക്കളൻ ബുധനാഴ് ചവൈകിട്ടാണ് വിട്ടുമുറ്റത്തെ കിണറിന്റെ കമ്പിയിൽ തൂങ്ങിയത്. ഇതിനിടയിൽ വെളളത്തിൽ വീഴുകയായിരുന്നു .കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.ഭാര്യ: ലീല.മക്കൾ: സുനിൽ പരേതനായ സുകു. മരുമകൾ: വൃന്ദ (കുമ്പളപള്ളി).