സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ ഷാൾ കുരുങ്ങി; നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കുറുപ്പംപടി വേങ്ങൂർ ചൂരത്തോട് കപ്പടയ്ക്കാമഠത്തിൽ സജിയുടെയും സിനിയുടെയും മകൾ അബീനയാണ് (10) മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കെട്ടിട നിർമാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ സിനിയും വീട്ടിലുണ്ടായിരുന്നില്ല.

മൂത്ത സഹോദരൻ അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരങ്ങൾ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വേങ്ങൂർ ഗവ. എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.