സ്റ്റാർട്ടപ്പ് കൾക്ക് 10.75 കോടി രൂപ വായ്പ ജാമ്യമില്ലാതെ അനുവദിച്ചു കെ എഫ് സി

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ സ്റ്റാർട്ട് അപ്പ് കമ്പനികൾക്കായി 10.75 കോടി  രൂപയുടെ വായ്പനുമതികൾ പൂർത്തിയാക്കി. പത്തോളം സ്റ്റാർട്ടപ്പുകൾക്കാണ് യാതൊരു കൊളാറ്ററൽ സെക്യൂരിറ്റിയും ഇല്ലാതെയാണ്   വായ്പകൾ അനുവദിച്ചിട്ടുള്ളത്. ജെൻ റോബോട്ടിക്‌സ് ഇന്നോവേഷൻസ്, നിയോന എംബെഡഡ് ലാബ്‌സ്, നെട്രോക്സ് ഐ. ടി. സൊല്യൂഷൻസ്  എന്നിങ്ങനെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇതിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്റ്റാർട്ടപ്പ് പദ്ധതിയിൽ വളർന്നു വന്ന ഒരുസംരംഭമാണ് ജെൻറോബോട്ടിക്സ് ഇന്നോവേഷൻസ്. മാലിന്യ ശുചികരണത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ ഈ സംരംഭകരെ  തേടി നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.
“ഇന്നത്തെ അവസ്ഥയിൽ  സമ്പത് ഘടനയുടെ പുനര്‍ജീവനത്തിൽ സ്റ്റാർട്ടപ്പ് കളുടെ പങ്ക്  വളരെ വലുതാണ്”. കെ ഫ് സി – സി എം ഡി ശ്രി ടോമിൻ ജെ തച്ചങ്കരി ഐ പി എസ്  പറഞ്ഞു.  സ്റ്റാർട്ടപ്പ് കൾക്ക് കാലോചിതമായ സാമ്പത്തിക സഹായം നല്കാൻ കഴിഞ്ഞില്ലെങ്കിൽ അവർക്കു വളരാൻ കഴിയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാർട്ടപ്പുകളുടെ വർക്ക് ഓർഡറിന്റെ 80%, പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പർച്ചേസ് ഓർഡറുകൾ ആണെങ്കിൽ ഡിസ്‌കൗണ്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ടാകും. ഇതിനു കൊളാറ്ററൽ  സെക്യൂരിറ്റി ആവശ്യമില്ല. അതുപോലെ തന്നെ സർക്കാറിൻറെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ  വിപുലീകരണത്തിനു  ഒരു കോടി രൂപ വരെ ലഭ്യമാകും. ഇതിനു പുറമെ ഒരു സ്റ്റാർട്ടപ്പ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കുകയും ഇതിലേക്കുള്ള പ്രാഥമിക തുകയായ 25 കോടി രൂപ സർക്കാർ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
ഐ. ടി. ഉൾപ്പടെ എല്ലാ മേഖലകളിലേയും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അവതരിപ്പിച്ച ആറിന പരിപാടിയോട്  യോജിച്ചു ഈ   രംഗത്ത് കൂടുതൽ വായ്പകൾ ലഭ്യമാക്കുവാൻ കോർപ്പറേഷൻ നടപടികൾആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ മികച്ച സ്റ്റാർട്ട് അപ്പ് കൾ കണ്ടെത്തുന്നതിനും അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും മാത്രമായി ഒരു പ്രത്യേക സ്റ്റാർട്ട് അപ്പ് സെൽ  കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഹെഡ് ഓഫീസിൽ രൂപീകരിച്ചതായി ശ്രി തച്ചങ്കരി അറിയിച്ചു.