പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; 54 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: പി എസ് സി ഉദ്യോ?ഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ലാസ്റ്റ് ?ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിലും തീരുമാനമെടുത്തില്ല. സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമൊന്നും എടുക്കാതെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോ?ഗം അവസാനിച്ചത്.

സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുളള ആവശ്യം സര്‍ക്കാര്‍ അം?ഗീകരിച്ചിട്ടില്ല. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നുളള ലാസ്റ്റ് ?ഗ്രേഡ് സര്‍വന്റ്സ് ലിസ്റ്റിലുളളവരുടെ ആവശ്യവും പരി?ഗണിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് വിവരം.

താത്ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് തസ്തിക പി എസ് സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം, ചില വകുപ്പുകളില്‍ താത്ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുളള തീരുമാനം ആയിട്ടുണ്ട്. ടൂറിസം വകുപ്പിലടക്കം 54 പേരെ സ്ഥിരപ്പെടുത്താനുളള തീരുമാനമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. 15 വര്‍ഷം സര്‍വീസുളളവരെയാകും സ്ഥിരപ്പെടുത്തുക.

പി എസ് സി ലിസ്റ്റിലുളള താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. അവര്‍ പി എസ് സി ലിസ്റ്റില്‍ നിന്ന് ജോലിക്ക് കയറട്ടേ എന്നും നിലപാടെടുത്തു. യോഗത്തിന്റെ പകുതി അജന്‍ഡ മാറ്റിവച്ചിരിക്കുകയാണ്. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.