മലപ്പുറം വെട്ടം പഞ്ചായത്തിൽ സി.പി.എം – വെൽഫെയർ പാർട്ടി സഖ്യം

മലപ്പുറം വെട്ടം പഞ്ചായത്തിൽ സി.പി.എം – വെൽഫെയർ പാർട്ടി സഖ്യം. വെൽഫെയർ പാർട്ടി പിന്തുന്ന യോടെ
സി.പി.എം അംഗം കെ.ടി. റുബീന ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരെഞ്ഞെടുക്കപെട്ടു. 5 അംഗ കമ്മിറ്റിയിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട് അംഗങ്ങളും വെൽഫെയർ പാർട്ടിക്ക് ഒരംഗവും ആണ്. ചെയർപേഴ്സൺ വോട്ടെടുപ്പ് നടന്നപ്പോൾ വെൽഫെയർ അംഗം ആയ ഷംല സുബൈർ കെ.ടി. രുബീനക്ക് അനുകൂലമായി വോട്ട് ചെയ്യുക ആയിരുന്നു. 20 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണ് ഉള്ളത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് വെൽഫെയർ അംഗം.വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇടത് അംഗത്തെ പ്രാദേശിക നീക്കുപോക്കിൻ്റെ അടിസ്ഥാനത്തിൽ പിന്തുണച്ചത് ആണെന്ന് വെൽഫെയർ പാർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി. എന്നാല് വെൽഫെയർ പിന്തുണ തേടിയില്ല എന്നും വെൽഫെയർ സ്വതന്ത്ര അംഗം സ്വേച്ഛ പ്രകാരം വോട്ട് ചെയ്യുക ആയിരുന്നു എന്നുമാണ് സിപിഎം.വിശദീകരണം.