2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപമായി 67.54 ശതകോടി യുഎസ് ഡോളർ ഇന്ത്യയ്ക്ക് ലഭിച്ചു

ന്യൂഡൽഹി, മാർച്ച് 04, 2021

ആഗോള നിക്ഷേപകർക്ക് താല്പര്യമുള്ള നിക്ഷേപ കേന്ദ്രമാണ് ഇന്ത്യ എന്നതിന് തെളിവാണ്, ഇന്ത്യക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വർധന. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:

> 2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപമായി 67.54 ശതകോടി യുഎസ് ഡോളർ ഇന്ത്യയ്ക്ക് ലഭിച്ചു. ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപതു മാസങ്ങളിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയും 2019-20 ലെ ആദ്യ ഒമ്പത് മാസത്തെ അപേക്ഷിച്ച് 22 ശതമാനം വർധനയും ആണിത് (55.14 ശതകോടി യുഎസ് ഡോളർ).

> 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ എഫ്ഡിഐ ഓഹരി വരവിൽ 40 ശതമാനം (51.47 ശതകോടി ഡോളർ) വളർച്ച. മുൻവർഷം ഇത് 36.77 ശതകോടി യുഎസ് ഡോളർ ആയിരുന്നു.

> 2020-21 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ എഫ്ഡിഐ വരവ് 37 ശതമാനം വർദ്ധിച്ചു (26.16 ശതകോടി യുഎസ് ഡോളർ). 2019 -20 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 19.09 ശതകോടി യുഎസ് ഡോളർ ആയിരുന്നു.

2019 ഡിസംബറിനെ അപേക്ഷിച്ച് (7.46 ശതകോടി യുഎസ് ഡോളർ), 2020 ഡിസംബറിൽ നേരിട്ടുള്ള വിദേശ നിക്ഷേപ വരവിൽ 24 ശതമാനം വർധന (9.22 ശതകോടി യുഎസ് ഡോളർ) ഉണ്ടായി.