ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം പ്രമേയം പാസാക്കി യുവജന വിഭാഗം

    കോഴിക്കോട്: ശശീന്ദ്രൻ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ പൊട്ടിത്തെറി.ശശീന്ദ്രനെ വീണ്ടും എലത്തൂരില്‍ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവെച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പി എസ് പ്രകാശനാണ് പാര്‍ട്ടിവിട്ടത്. യുഡിഎഫ് പ്രവേശനം നേടിയ മാണി സി കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രകാശന്‍ വ്യക്തമാക്കി.

    അതിനിടെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ എന്‍സിപിയുടെ യുവജന വിഭാഗവും രംഗത്തെത്തി. ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍വൈസി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.

    അതിനിടെ കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ. ശശീന്ദ്രനെതിരെയാണ് പോസ്റ്ററുകളും ഫ്‌ലക്‌സുകളും ഉയര്‍ന്നു.