കോവിഡ് 19 വാക്സിനേഷനിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിട്ടു

    2021 ജനുവരി 16 മുതൽ ആരംഭിച്ച കോവിഡ്19 വാക്സിനേഷൻ യജ്ഞത്തിൽ ഇന്ത്യ ഒരു സുപ്രധാന നേട്ടം രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 4,05,517 സെഷനുകളിലായി 2.3 കോടി (2,30,08,733) വാക്സിൻ ഡോസ് വിതരണം ചെയ്തു. വാക്‌സിൻ വിതരണത്തിന്റെ 52 ആമത്തെ ദിവസം (മാർച്ച് 8, 2021), 20,19,723 വാക്‌സിൻ ഡോസുകളാണ് നൽകിയത്.

    മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 15,388 പുതിയ കേസുകളിൽ 84.04% വും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പ്രതിദിന രോഗികൾ – 8,744. കേരളത്തിൽ 1,412 കേസുകൾ റിപ്പോർട്ട് ചെയ്തു.

    ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,87,462 ആയി. ഇത് രാജ്യത്തെ ആകെ ചികിത്സയിൽ ഉള്ളവരുടെ 1.67 ശതമാനമാണ്.

    10 ലക്ഷം പേർക്ക് ലഭ്യമാക്കിയ വാക്സിൻ ഡോസുകളുടെ ദേശീയ ശരാശരി ഇന്ത്യയിൽ 11,675 ആണ്. യുഎസ്എ, യുകെ, ഫ്രാൻസ്ജർമനി എന്നീ രാജ്യങ്ങളിൽ ആകട്ടെ ഇത് യഥാക്രമം
    2,32,300 , 3,14,100 , 71,600 , 76,400 ഡോസ് എന്നിങ്ങനെയാണ് (അവലംബം: www.ourworldindata.org)

    കോവിഡ് വാക്സിൻ വിതരണം നിയന്ത്രിക്കുന്ന ദേശീയ വിദഗ്ധസമിതിയുടെ (NEGVAC) നിർദ്ദേശപ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രം വരുന്ന ആരോഗ്യ പ്രവർത്തകർ, കോവിഡ്മുൻനിര പോരാളികൾ എന്നിവർക്കാണ് വാക്സിൻ വിതരണം ആദ്യമായ്ആരംഭിച്ചത്.

    ഇതിന്റെ തുടർച്ച എന്നവണ്ണം 60 വയസ്സിന് മുകളിൽ പ്രായമുള്ളതും, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ള വ്യക്തികൾക്കും 2021 മാർച്ച് ഒന്നുമുതൽ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ വാക്സിൻ വിതരണ കേന്ദ്രങ്ങൾക്ക് പുറമേ, സ്വകാര്യ കേന്ദ്രങ്ങൾക്കും വാക്സിൻ വിതരണത്തിനു അനുമതി നൽകിയിരുന്നു

    രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ദശലക്ഷം പേർക്ക് വിതരണം ചെയ്ത വാക്സിൻ ഡോസ് കളുടെ കണക്ക് ( 2021 മാർച്ച് മൂന്നുവരെ ) (Attached)ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി, ശ്രീ അശ്വിനികുമാർ ചൗബേ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം