രാജ്യത്തെ ആദ്യ സെക്സ് ടോയ് വില്‍ക്കുന്ന കട പൂട്ടി

ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സെക്സി ടോയ് ഷോപ്പിനെ പൂട്ടിച്ച് അധികൃതര്‍. ഗോവയില്‍ കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ തുറന്ന കടയ്ക്കാണ് പൂട്ട് വീണത്. കട പ്രവര്‍ത്തിച്ചിരുന്ന പ്രദേശത്തെ ഭരണസമിതിയാണ് അടപ്പിച്ചതിന് പിന്നിലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്സ് ടോയ് നിര്‍മിക്കുന്ന കമ്പനിയാണ് ഇത്തരത്തിലുളള കട ഗോവയില്‍ തുടങ്ങുന്നത്. എന്നാല്‍ ഷോപ് തുടങ്ങിയ സമയം മുതല്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു.

അതേ സമയം കട നടത്തുന്നതിനുളള എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. തദ്ദേശവാസികളെ ലക്ഷ്യംവച്ചല്ല സ്ഥാപനം തുടങ്ങിയതെന്നും അവര്‍ വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് സെക്സ് ടോയ് നിര്‍മിക്കുന്ന കമ്പനിയുടെ പ്രതീക്ഷ.