ഇനി വിപ്ലവം വരുന്നത് ഫെനി എന്ന വാറ്റു ചാരായത്തിലൂടെ
സി.പി.എം നിയന്ത്രണത്തിലുള്ള പയ്യാവൂര്‍ സഹകരണ ബാങ്ക് ഫെനി നിര്‍മ്മാണ രംഗത്തേക്ക് കടക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി
കാര്‍ഷിക മാന്ദ്യം മറികടക്കാന്‍ ഇതാണ് ഒരു പോംവഴിയെന്ന് സഖാക്കള്‍
-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-
മദ്യ നിരോധനം അല്ല മദ്യ വർജനം ആണ് വേണ്ടതെന്നാണ് സി.പി.ഐ.എം നയം. ഘട്ടം ഘട്ടമായുള്ള നടപടി ക്രമങ്ങളിലൂടെ മദ്യ വർജിതമായ കിനാശേരി യാഥാർഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത് .പക്ഷെ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളോന്നും സി.പി.ഐ.എം ഭരിക്കുന്ന പയ്യാവൂർ സഹകരണ ബാങ്ക് കണ്ടിട്ടില്ല എന്തിന് കേട്ട് പോലും അറിഞ്ഞിട്ടില്ല.മദ്യ വർജനത്തിന് അക്ഷീണം പരിശ്രമിക്കുന്ന സർക്കാരിനോട് ഫെനി നിർമ്മിക്കാൻ ഇവർ അനുമതി തേടിയിരിക്കുകയാണ്. ഗോവയിൽ കശുമാങ്ങയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യമാണ് ഫെനി.
സി.പി.ഐ.എം ശ്രീകണ്ഠാപുരം ഏരിയാക്കമ്മറ്റി അംഗമായ എം ജോഷി അധ്യക്ഷനായ ഭരണ സമിതിയാണ് ഫെനി നിർമ്മിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് .ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആരോഗ്യ മന്ത്രിക്കും ജില്ലാ സഹകരണ ജോയിൻ്റ് സെക്രട്ടറിക്കും അപേക്ഷ നൽകിയിരിക്കുകയാണ്.കൂടാതെ ഈ അപേക്ഷയുടെ പകർപ്പ് മുഖ്യ മന്ത്രിക്കും എക്സൈസ് മന്ത്രിക്കും നൽകിയിട്ടുണ്ട്.
വിപ്ളാവരിഷ്ട്ടം മാത്രം അടിച്ച് മദ്യാസക്തി തീർത്തിരുന്നവരാണ് മുൻകാല പാർട്ടി പ്രവർത്തകർ.കാലം മാറുന്നതിന് അനുസരിച്ച് പാർട്ടിയും മാറണം എന്നാണല്ലോ വയ്പ്പ്.അതോ പാർട്ടി മാർച്ചുകളിൽ ആവേശം ചോരാതിരാക്കാൻ വേണ്ടിയുള്ള സംവിധാനം ആണോ ഇതെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല.മന്ത്രി
റബറിൻ്റെയും കാർഷിക വിളകളുടെയും വിലത്തകർച്ച മൂലം നട്ടം തിരിയുന്ന കർഷകനെ ഫെനി നിർമ്മാണത്തിലൂടെ ഉദ്ധരിക്കാമെന്ന പ്രതീക്ഷയും പയ്യാവൂർ സഹകരണ ബാങ്ക് പങ്കുവെക്കുന്നുണ്ട്.
സോമരസത്തിൻ്റ മറ്റൊരു വകഭേദമായ ഫെനി ആയുർവേദ വിധിപ്രകാരം മരുന്നാണെന്ന കണ്ടത്തൽ കൂടി ചേർത്തതാണ് അപേക്ഷ എന്നത് എടുത്ത് പറയേണ്ടതാണ് .
വെറുതെ അപേക്ഷ നൽകിയുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന് തെറ്റിദ്ധരിക്കരുത് വിശദമായ പ്രോജക്റ്റ് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. 420 ടൺ കശുമാങ്ങ ഉപയോഗിച്ച് 14,000 ലിറ്റർ ഫെനി ഉണ്ടാക്കാനാകും ഒരോ ലിറ്ററിൻ്റെയും 750 മില്ലിയുടെയും കുപ്പികളിലാക്കി വിക്കാനാണ് ഉദ്ദേശം .14,000 ലിറ്റർ വിൽക്കുമ്പോൾ ഉത്പാദന ചിലവുകളെല്ലാം കഴിഞ്ഞ്
3.74 ലക്ഷം രൂപ ലാഭവും ഉണ്ടാക്കാനാകുമത്രെ.ബിവറേജസ് കോർപ്പറേഷൻ്റെ വിൽപ്പന ശാലകളിലൂടെ വിറ്റഴിക്കാനാണ് നിർദേശം .
പഞ്ചാബിലും ഹരിയാനയിലും കരിമ്പിൻ ചണ്ടിയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാൻ സർക്കാർ അനുമതി ഉണ്ട്.ഇത് കണക്കിലെടുത്ത് കേരളത്തലും സർക്കാർ അനുവാദം നൽകണമെന്നാണ് പയ്യാവൂർ സഹകരണ ബാങ്കിൻ്റെ ആവശ്യം.