എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന ന്യൂഡൽഹി , മാർച്ച് 31,2021

മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്‌, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്‌ എന്നീ എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന. പുതിയ കേസുകളിൽ 84.73% ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ 53,480 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 27,918. ഛത്തിസ്ഗഡിൽ 3,108 പേർക്കും കർണാടകയിൽ 2,975 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,52,566 ആയി. ഇത് ആകെ രോഗികളുടെ 4.55 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 11,846 പേരുടെ കുറവ് രേഖപ്പെടുത്തി

അതേസമയം ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 10,46,757 സെഷനുകളിലായി 6.30 കോടി (6,30,54,353) വാക്സിൻ ഡോസ് വിതരണം ചെയ്തു.

വാക്സിനേഷൻ യജ്ഞത്തിന്റെ 74 -മത് ദിവസം (മാർച്ച്‌ 30 , 2021) 19,40,999 ഡോസ് വാക്സിൻ വിതരണം ചെയ്തു.

രാജ്യത്ത് ഇതുവരെ 1,14,34,301 പേർ രോഗ മുക്തരായി. 94.11% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 41,280 പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ 354 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 82.20 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം – 139, പഞ്ചാബിൽ 64 മരണവും റിപ്പോർട്ട് ചെയ്‌തു.