ലോക ആരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

  ലോക ആരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശം ചുവടെ:

  ‘ഉയര്‍ന്ന നിലവാരമുള്ളതും ചെലവു കുറഞ്ഞതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന് ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ജന്‍ഔഷധി യോജന എന്നിവയുള്‍പ്പെടെ നിരവധി നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്നു. കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ഏറ്റവും വലിയ വാക്‌സിനേഷന്‍ യഞ്ജം നടത്തുന്നുണ്ട്.

  മാസ്‌ക് ധരിക്കുക, പതിവായി കൈകഴുകുക, മറ്റ് പ്രോട്ടോക്കോളുകള്‍ പിന്തുടരുക എന്നിവയുള്‍പ്പെടെ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് കോവിഡ് 19 നെ നേരിടുക എന്നതില്‍ ലോക ആരോഗ്യ ദിനത്തില്‍, നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.

  അതേസമയം, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുക.

  ലോകത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് രാവും പകലും അധ്വാനിക്കുന്ന എല്ലാപേരോടും നമ്മുടെ നന്ദിയും അഭിനന്ദനവും അര്‍പ്പിക്കുന്ന ദിവസമാണ് ലോക ആരോഗ്യ ദിനം. ആരോഗ്യസംരക്ഷണത്തിലെ ഗവേഷണത്തിനും നൂതനാശയങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം’.

  നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ