ലോകായുക്ത റിപ്പോര്‍ട്ട്: കെടി ജലീലിനെ പുറത്താക്കണമന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ ബന്ധുനിയമനത്തില്‍ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ജലീലിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം.

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജലീല്‍ തന്റെ ബന്ധുവായ  അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം.

ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തു വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.