ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല, സിനിമയിലേക്ക് തിരികെ വരാന്‍ കുറച്ച് സമയമെടുക്കുമെന്ന് ടൊവിനോ

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയ വിവരം ഫേസ്ബുക്കിലൂടെ ടൊവിനോ തന്നെയാണ് അറിയിച്ചത്. രോഗ ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും, ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്നും ടൊവിനോ അറിയിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശനങ്ങളില്ലെങ്കിലും സിനിമയിലേക്ക് തിരിച്ചുവരാന്‍ അല്‍പം കാത്തിരിക്കേണ്ടി വരുമെന്നും താരം വ്യക്തമാക്കി.

രോഹിത്ത് വിഎസ് സംവിധാനം ചെയ്ത ‘കള’യാണ് ടൊവിനോ തോമസ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. തിയേറ്റര്‍ റിലീസായി എത്തിയ കള സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.