സ്ത്രീത്വത്തെ അപമാനിച്ചു, ജാതീയമായി അധിക്ഷേപിച്ചു’; ജി സുധാകരനെതിരായ മൊഴിയില്‍ ഉറച്ച് യുവതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും യുവതി അമ്പലപ്പുഴ പൊലീസിന് മൊഴി നല്‍കി. മന്ത്രിക്കെതിരെ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. ഇതിനിടെ പരാതിക്കാരിയുമായി സിപിഐഎം ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നതായ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

പരാതി നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് പരാതിക്കാരിയില്‍ നിന്നും മൊഴി എടുക്കുന്നത്. ആദ്യം ആലപ്പുഴ പൊലീസിലായിരുന്നു പരാതി നല്‍കിയിരുന്നത്. പിന്നീട് ആലപ്പുഴ പൊലീസ് അമ്പലപ്പുഴ പൊലീസിന് കേസ് കൈമാറുകയായിരുന്നു. പരാതി ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് സിപിഐഎം. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്ന് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ചേരും. പരാതിക്കാരിയുടെ ഭര്‍ത്താവും യോഗത്തില്‍ പങ്കെടുക്കും.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് ബിജെപി നേതാവിന്റെ മൃത്യുഞ്ജയ ഹോമം                                                                                                                                                                                                                                                            ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എല്‍ പി ജയചന്ദ്രനാണ് സുധാകരനായി മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ 100 രൂപ ചെലവാക്കിയാണ് ഹോമം നടത്തിയത്. അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ ജി സുധാകരനെതിരെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു എല്‍ പി ജയചന്ദ്രന്‍.