കര്‍ഫ്യുവില്‍ രാത്രി പരിശോധന കര്‍ശനമാക്കും; സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തത്കാലം വരാന്ത്യലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോ?ഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

    അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ത?ദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.

    ഇതോടൊപ്പം രണ്ടാം തരം?ഗത്തില്‍ കേരളത്തില്‍ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിന്റെ ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താനാണ് യോ?ഗത്തിലെ തീരുമാനം. കൊവിഡ് രോ?ഗികളുടെ എണ്ണം ഈ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അടിയന്തര സാഹചര്യം നേരിടാന്‍ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോ?ഗത്തിലുണ്ടായ വിലയിരുത്തല്‍.

    ഇന്ന് മുതല്‍ കര്‍ഫ്യു നിലവില്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ പൊലീസിനും യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു ആളുകള്‍ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.