അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നര്‍മ്മദാബെന്‍ മോദി (80) മരണപ്പെട്ടു. ചെവ്വാഴ്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. നര്‍മ്മദബെന്‍ അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ മക്കളോടൊപ്പമായിരുന്നു താമസം.കൊവിഡ് ബാധയ്ക്ക് പിന്നാലെ ആരോ?ഗ്യനില വഷളായതിനെത്തുടര്‍ന്ന് നര്‍മ്മദാബെന്നിനെ പത്തു ദിവസം മുന്‍പ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മോദിയുടെ ഇളയ സഹോദരന് പ്രഹ്ളാദ് മോദി പറഞ്ഞു. നര്‍മ്മദാബെന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.