സത്യപ്രതിജ്ഞ മെയ് 18ന്;

    പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും.18ന് വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. അതേസമയം സാങ്കേതികമായ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീട്ടിവെച്ചേക്കും. മെയ് 17ന് ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം ചേരും. സത്യപ്രതിജ്ഞ ദിവസം സിപിഎം സ്ഥാന സെക്രട്ടറിയേറ്റും സിപിഎം സംസ്ഥാന സമിതിയും യോഗം ചേരും.                                                                                            കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായി,പരമാവധി ആളുകളെ ചുരുക്കിക്കൊണ്ടാണ് ചടങ്ങ് സംഘടിപ്പിക്കുക. അതേസമയം മന്ത്രിമാരുടെ ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 99 സീറ്റുകള്‍ നേടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.