കോവിഡുമായി ബന്ധപ്പെട്ട അടിയന്തര സാമഗ്രികളുടെ വിതരണം വേഗത്തിലാക്കാൻ തപാൽ വകുപ്പ് ഹെൽപ്പ്ലൈൻ ആരംഭിച്ചു

ന്യൂഡൽഹി, മെയ് 07, 2021

കസ്റ്റംസ് അധികാരികളുമായി സഹകരിച്ച് തപാൽ വകുപ്പ്, വിദേശത്ത് നിന്ന് തപാൽ വഴി ലഭിച്ച കോവിഡുമായി ബന്ധപ്പെട്ട അടിയന്തര സാമഗ്രികളുടെ ക്ലിയറൻസ്, നടപടി ക്രമങ്ങൾ പൂർത്തിയാക്കൽ, വിതരണം എന്നിവ സുഗമമാക്കുന്നതിനായി പ്രവർത്തിച്ചു വരുന്നു. ഇതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പ് ഒരു പൊതു അറിയിപ്പ് നൽകിയിട്ടുണ്ട്.

അത് പ്രകാരം, അത്തരം അടിയന്തര സാമഗ്രികളുടെ വേഗത്തിലുള്ള ക്ലിയറൻസും വിതരണവും സാധ്യമാക്കാൻ, വിദേശത്തുനിന്ന് പോസ്റ്റ് വഴി അയച്ച അത്തരം സാമഗ്രികളുടെ ട്രാക്കിംഗ് വിവരങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന തപാൽ വകുപ്പിന്റെ ഉപയോക്താക്കൾ/പൊതു ജനങ്ങൾ, തങ്ങളുടെ ചരക്കിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന് ഇതിനാൽ അറിയിക്കുന്നു. പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ട്രാക്കിംഗ് ഐഡി, പോസ്റ്റുചെയ്ത തീയതി, ഡെലിവറി വിലാസം എന്നീ വിവരങ്ങൾ – “adgim2@indiapost.gov.in or dop.covid19@gmail.com” എന്ന ഇ-മെയിൽ വിലാസങ്ങളിലോ, അല്ലെങ്കിൽ വാട്സാപ്പിലൂടെ, വിശദാംശങ്ങൾ താഴെ സൂചിപ്പിച്ചിരിക്കുന്ന നോഡൽ ഓഫീസർമാരുടെ നമ്പറിലേക്കോ അയക്കാം:

തപാൽ വകുപ്പ് ഹെഡ് ക്വാർട്ടറിലെ നോഡൽ ഓഫീസർമാരുടെ പട്ടിക:

1. ശ്രീ അരവിന്ദ് കുമാർ – 9868378497
2 ശ്രീ പുനീത് കുമാർ –9536623331