ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മുന്‍കരുതലെന്നോണം നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഏപ്രില്‍ 20-ന് 28,395 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഡല്‍ഹിയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 6430 കേസുകള്‍ മാത്രമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏപ്രില്‍ 22ന് 36 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വളരെപെട്ടെന്നുണ്ടായ കുറവ് വലിയ ആശ്വാസമാണ് ഡല്‍ഹിനിവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.