കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തി

കൊച്ചി:ബാലുശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍,കോണ്‍ഗ്രസ് നേതാക്കള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധര്‍മജന്റെ ആരോപണം വിശ്വസനീയമല്ലെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് യു രാജീവന്‍.                       സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നത് സാധാരണമായിരുന്നെന്നും ഫണ്ടില്ലാത്തതിനാല്‍ പ്രചാരണം മുന്നോട്ട് പോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോട് കൂടി ചില പ്രധാന വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിച്ചതെന്നുമാണ് വിശദീകരണം. ഇത്തരത്തില്‍ രസീത് നല്‍കി 80,000 രൂപ മാത്രമാണ് പിരിച്ചെടുത്തതെന്നും വ്യക്തമാക്കുന്നു.സ്ഥാനാര്‍ഥി എന്ന നിലയില്‍ ധര്‍മജന്‍ വന്‍ പരാജയമായിരുന്നുവെന്നും  ആരോപിക്കുന്നു.