ടി.പിയുടെ ചിത്രം ബാഡ്ജായി നെഞ്ചില്‍: സഗൗരവം കെ.കെ രമ

തിരുവനന്തപുരം:  എം.എല്‍.എയായി കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത് ടി.പിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ  അന്തരീക്ഷത്തില്‍. കടുത്ത പോരാട്ടത്തിനൊടുവില്‍ വടകരയില്‍ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയപ്പോഴും സാരിയില്‍ ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് രമ സത്യവാചകം ചൊല്ലിയത്.

യുഡിഎഫ് പിന്തുണയോടെ വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച കെ.കെ രമ സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്.

സഭയില്‍ ആര്‍.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുകയെന്നും കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു.