കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശ്ശൂരില്‍ വന്നുപോയതെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പദ്മജ പറയുന്നു. ആ യാത്രയില്‍ പണം കടത്തിയിരുന്നോയെന്ന് സംശയിക്കുന്നതായും പദ്മജ കൂട്ടിച്ചേര്‍ത്തു
പദ്മജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ ?