രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.14 ലക്ഷം കേസുകള്‍ മാത്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റര്‍ ചെയ്തത് 1.14 ലക്ഷം കേസുകള്‍ മാത്രമാണ്.
ചികില്‍സയിലുള്ളവരുടെ എണ്ണം 14.77 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1.89 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. രാജ്യത്ത് 23 കോടി പേരാണ് ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിരിക്കുന്നത്.

നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് സ്ഥിതി മെച്ചപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയുന്നത് ആശ്വാസമാകുന്നു.