അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ ഡാറ്റ പങ്കിടില്ല : (യുഐഡിഎഐ)

തിരുവനന്തപുരം, ജൂണ്‍ 26 , 2021

അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടില്ലെന്ന് ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയില്‍ യുഐഡിഎഐ-യെ (ആധാര്‍) തെറ്റായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ചിത്രത്തില്‍ യുഐഡിഎഐ ഒരു വ്യക്തിയുടെ ആധാര്‍ കാര്‍ഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുമായിപങ്കിടുന്നുവെന്ന് കാണിച്ചിരിക്കുുന്നു. ഇത ്പൂര്‍ണ്ണമായും തെറ്റാണ ്എന്നു മാത്രമല്ല ആധാറിനെകുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കും ആശയകുഴപ്പത്തിനും കാരണമാകുമെന്ന് യുഐഡിഎഐ ചൂണ്ടിക്കാട്ടി.
യുഐഡിഎഐക്ക് ആധാര്‍ നിയമം ബാധകമാണ്. അത് ഒരു വ്യക്തിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഈ നിയമത്തില്‍ പറഞ്ഞിട്ടുള്ളതൊഴികെ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കോ പങ്കിടരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പ്രധാന ബയോമെട്രിക് വിശദാംശങ്ങള്‍, അതായത് ഒരു വ്യക്തിയുടെ വിരലടയാളം, ഐറിസ് ഡാറ്റ എന്നിവ ഒരു കാരണവശാലും ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടില്ല. ആധാര്‍ നമ്പര്‍ സൃഷ്ടിക്കുകയല്ലാതെ കോര്‍ ബയോമെട്രിക് വിശദാംശങ്ങള്‍ ഒരു ആവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ലെന്നും അതിനുശേഷം ഓതന്റിക്കേഷനിലൂടെ വ്‌യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനായി മാത്രമേ ഈ നിയമം അനുശാസിക്കുന്നുള്ളൂ.
ഇ-കെവൈസി, ഓതന്റിക്കേഷന്‍ ആവശ്യങ്ങള്‍ക്കായി, ഒരു ഇ-കെവൈസിക്കായുള്ള ഓതന്റിക്കേഷന്‍ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി ഡെമോഗ്രാഫിക് ഡാറ്റ (പേര്, വിലാസം, ജനനത്തീയതി, ഫോട്ടോഗ്രാഫ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍) രജിസ്റ്റര്‍ ചെയ്ത അഭ്യര്‍ത്ഥന എന്റിറ്റിയുമായി പങ്കിടുന്നു.
ഇത് തീര്‍ത്തും സുരക്ഷിതവും ആധാര്‍ ഉടമയില്‍ നിന്ന് സമ്മതം വാങ്ങിയശേഷവുമാണ് നടക്കുന്നത്. നിലവില്‍ ഈ സൗകര്യം ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റി ഇ-കെവൈസി വഴി സ്ഥാപിക്കുന്നത് നിര്‍ബന്ധമാണ്,

2016 ആധാര്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ അതോറിറ്റിക്ക് ഐഡന്റിറ്റി സംബന്ധിക്കുന്ന വിവരങ്ങളും പ്രാമാണീകരണ രേഖകളും പങ്കിടാന്‍ കഴിയൂ. അതിനാല്‍, പ്രസ്തുത സിനിമയിലെ ചിത്രീകരണം യുഐഡിഎഐ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന മാനിച്ച് അന്വേഷണം സുഗമമാക്കുന്നതിന് ഒരു ആധാര്‍ കാര്‍ഡിന്റെ പൂര്‍ണ്ണ ചിത്രം പങ്കിടുന്നു. ഇത് തികച്ചും തെറ്റായതും സാങ്കല്‍പ്പികവുമാണ്. 1.25 ബില്യണിലധികം പേരുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്ന ഒരു അതോറിറ്റിയെ ഇങ്ങനെ തെറ്റായി ചിത്രീകരിച്ചതിനെ യുഐഡിഎഐ ശക്തമായി അപലപിക്കുന്നു.
വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനി യുഐഡിഎഐ പ്രതിജ്ഞാബദ്ധമാണ്. സാങ്കല്‍പ്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളില്‍ വിശ്വസിക്കരുതെന്നും ആധാര്‍ വിശദാംശങ്ങള്‍ ഏതെങ്കിലും പൊതുഇടങ്ങളില്‍ പങ്കിടരുതെന്നും അതോറിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.