ജൂലൈ 12 വരെ മത്സ്യബന്ധനത്തിന് പോകരുത്

ആലപ്പുഴ: ജൂലൈ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ്  തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.