കോവിഡ് ചികിത്സ:നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ

കൊച്ചി: കോവിഡ് ചികിത്സയ്ക്ക്  സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2,645 മുതൽ 9,776 രൂപ വരെയാണ് പുതിയ ചികിത്സനിരക്കുകൾ.                                                              നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആൻഡ് ഹെൽത്ത് കെയറിന്റെ (എൻ എ ബി എച്ച്) അക്രഡിറ്റേഷനുളള ആശുപത്രികളിൽ                                                                                                                100 കിടക്കകളിൽ താഴെ

ജനറൽ വാർഡ്- 2910, മുറി (2 ബെഡ്)- 2997, മുറി( 2 ബെഡ് എ സി)- 3491, സ്വകാര്യമുറി -4073, സ്വകാര്യ മുറി എ സി -5819

100- 300 കിടക്കകൾ

ജനറൽ വാർഡ്- 2910, മുറി (2 ബെഡ്)- 4046, മുറി( 2 ബെഡ് എ സി)- 4713, സ്വകാര്യമുറി -5499, സ്വകാര്യ മുറി എ സി -7856

300 കിടക്കകളിൽ കൂടുതൽ

ജനറൽ വാർഡ്- 2910, മുറി (2 ബെഡ്)- 5035, മുറി( 2 ബെഡ് എ സി)- 5866, സ്വകാര്യമുറി -6843, സ്വകാര്യ മുറി എ സി -9776

NABH അക്രെഡിറ്റേഷനില്ലാത്ത ആശുപത്രികൾ

100 കിടക്കകളിൽ താഴെ

ജനറൽ വാർഡ്- 2645, മുറി (2 ബെഡ്)- 2724, മുറി( 2 ബെഡ് എ സി)- 3174, സ്വകാര്യമുറി -3703, സ്വകാര്യ മുറി എ സി -5290

100- 300 കിടക്കകളുള്ള ആശുപത്രി

ജനറൽ വാർഡ്- 2645, മുറി (2 ബെഡ്)- 3678, മുറി( 2 ബെഡ് എ സി)- 4285, സ്വകാര്യമുറി -4999, സ്വകാര്യ മുറി എ സി -7142

300 കിടക്കകൾക്ക് മുകളിൽ

ജനറൽ വാർഡ്- 2645, മുറി (2 ബെഡ്)- 4577, മുറി( 2 ബെഡ് എ സി)- 5332, സ്വകാര്യമുറി -6221, സ്വകാര്യ മുറി എ സി -8887                                                      സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന അമിത ചികിത്സാ നിരക്കില്‍ കുറവു വരുത്തുന്നതില്‍ ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തിലാണ് നരക്ക് പുതുക്കിയത്.