ഇടമലക്കുടിയിൽ ആദ്യമായി കൊവിഡ്

ഇടുക്കി:  ഇടമലക്കുടി പ‍ഞ്ചായത്തിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ എത്തിയിരുന്നു, ഇവരിൽ നിന്നാകാം രോ​ഗബാധയെന്നാണ് പ്രാഥമിക നി​ഗമനം

ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു വ്ലോഗർ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഉയര്‍ന്നിരുന്നു. ഇവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവർത്തകർ പൊലീസിൽ പരാതിയും നൽകിയിരുന്നു.