തടസ്സ രഹിത കേരളം സർക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി

ഭിന്നശേഷിക്കാർക്ക്  സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും പ്രവേശിക്കുന്നതിനും  സഞ്ചരിക്കുന്നതിനും സഹായകരമായ വിധത്തിൽ പൊതു ഇടങ്ങൾ തടസ്സ രഹിതം ആക്കി മാറ്റുക എന്നത്  സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
ശുഭയാത്ര പദ്ധതിയിൽ വീൽ ചെയർ, സിപി ചെയർ, കൃത്രിമ  കൈകാലുകൾ തുടങ്ങിയ സഹായ ഉപകരണങ്ങളും ശ്രവൺ പദ്ധതിയിൽ ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡുകളും കാഴ്ച പദ്ധതിയിൽ വോയ്‌സ് എൻഹാൻസ്‌മെന്റ് സോഫ്റ്റ്വെയറുകളോടുകൂടിയ സ്മാർട്ട്‌ഫോണുകളും ഹസ്തദാനം പദ്ധതിയിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകളും  മന്ത്രി വിതരണം ചെയ്തു.