ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:ഐഎംഎ

ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഐഎംഎ.”ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും”- ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.