കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

പാലക്കാട്: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന് ഓൺലൈൻ, ഓഫ്ലൈൻ ആന്റ് ഹൈബ്രിഡ് കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സഹായം ലഭിക്കും. പ്രിന്റ് – ഓൺലൈൻ – മൊബൈൽ ജേണലിസത്തിൽ പരിശീലനം ലഭിക്കും. അപേക്ഷാ ഫോമുകൾ ksg.keltron.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ഓഗസ്റ്റ് 10 നകം കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ – 6238840883, 8137969292.