ഇന്ത്യക്ക് ആദ്യ മെഡൽ

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 49 കിലോ ഭാരോദ്വഹനത്തിലാണ് മീര ഭായ് ചാനു വെള്ളി മെഡൽ സ്വന്തമാക്കിയത്. കർണം മല്ലേശ്വരിക്ക് ശേഷം 21 വർഷങ്ങൾക്ക് ശേഷമാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഒളിമ്പിക് മെഡൽ ലഭിക്കുന്നത്. ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി.210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്
ചാനുവിന്റെ മെഡൽ നേട്ടത്തിന് പിന്നാലെ അഭിനന്ദനവുമായി കർണം മല്ലേശ്വരിയുമെത്തി. ഇന്ത്യയുടെ അഭിമാന നിമിഷം എന്നായിരുന്നു വാർത്ത വന്നതിന് പിന്നാലെ കർണം മല്ലേശ്വരിയുടെ പ്രതികരണം.

.