വ്യാജമദ്യ വിൽപനയും ലഹരി മരുന്ന് വിതരണവും തടയാൻ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ

പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിവരമറിയിക്കാം

ഓണക്കാലത്ത് മദ്യം മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യവിൽപനയും ലഹരി മരുന്ന് വിതരണവും  തടയാൻ  സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. ജയപാലന്‍ അറിയിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ വേഗത്തിൽ നടപടികള്‍ കൈക്കൊള്ളുന്നതിനുമായാണ് കണ്‍ട്രോള്‍ റൂം.   കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.  വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും. ടോള്‍ ഫ്രീ നമ്പര്‍ 155358.

എക്‌സൈസ് ഓഫീസ്, ഫോണ്‍ നമ്പര്‍, മൊബൈല്‍ നം എന്ന ക്രമത്തില്‍: ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം 04952372927, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട്  04952372927  9447178063, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട്  04952375706  9496002871, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് 04952376762 9400069677, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര  04962610410  9400069679, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര 04962515082  9400069680, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, താമരശ്ശേരി  04952214460  9446961496, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക്   04952422200  9400069683, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് 04952722991  9400069682, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം  04952802766  9400069684, എക്‌സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി  04952224430  9400069685, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍  04952855888  9400069686, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി  04962624101  9400069687, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി  04962650850  9400069688, എക്‌സൈസ് റെയിഞ്ച് ഓഫീസ്, വടകര  04962516715  9400069689, എക്‌സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം  04962556100  9400069690, എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍  04962202788  9400069692.