തിരുവനന്തപുരം: പ്ലസ് ടുവിനും റെക്കോർഡ് വിജയം. പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും ഇത്തവണ വിജയിച്ചു.മുഴുവൻ മാർക്ക് നേടിയവരുടെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വർധനവുണ്ട്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു. സർക്കാർ സ്കൂളിൽ പരീക്ഷയെഴുതിയ 1,58,380 പേരിൽ 1,34,655 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. അതായത് 85.02 ശതമാനം വിജയം. എയ്ഡഡ് സ്കൂളിൽ പരീക്ഷയെഴുതിയ 1,91,843 പേർ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത് 1,73,361 പേർ, 90.37 ശതമാനം വിജയം. 11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ – 91.11%. കുറവ് വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിൽ- 82.53%.