കറ്റ്ലസ് എക്സ്പ്രസ് -2021

ന്യൂ ഡൽഹി: 29 ,ജൂലായ് 2021

കെനിയയിൽ ജൂലൈ 26 മുതൽ ഓഗസ്റ്റ് 21 വരെ നടത്തുന്ന കറ്റ്ലസ് എക്സ്പ്രസ് 2021 (സിഇ 21) എന്ന ബഹുരാഷ്ട്ര നാവികാഭ്യാസ പ്രകടനത്തിൽ ഇന്ത്യൻ നേവൽ ഷിപ്പ് തൽവാർ പങ്കെടുക്കുന്നു. ജൂലൈ 26 മുതൽ 28 വരെ മൊംബാസയിൽ നടന്ന തുറമുഖ ഘട്ടത്തിൽ, ഇന്ത്യൻ നേവി മറൈൻ കമാൻഡോകളുടെ (MARCOS) ഒരു സംഘം കെനിയ, ജിബൂട്ടി, മൊസാംബിക്ക്, കാമറൂൺ, ജോർജിയയിലെ കോസ്റ്റ് ഗാർഡ് എന്നീ നാവികസേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി..മൊംബാസയിലെ ബന്ദാരി മാരിടൈം അക്കാദമിയിൽ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്ത വിദേശ നാവികരുമായി സന്ദർശനം, ബോർഡ്, തിരയൽ, പിടിച്ചെടുക്കൽ (വിബിഎസ്എസ്) എന്നീ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനുള്ള മികച്ച രീതികൾ ഇന്ത്യൻ കമാൻഡോകൾ പങ്കിട്ടു.
പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിലെ അനധികൃത സമുദ്രപ്രവർത്തനങ്ങളെ തടയുന്നതിന് യുഎസ്, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ , പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങൾ എന്നി രാജ്യങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പ്രാദേശിക സഹകരണം, സമുദ്ര ഡൊമെയ്ൻ അവബോധം, വിവരങ്ങൾ പങ്കിടൽ രീതികൾ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് നാവികാഭ്യാസ പ്രകടനം കറ്റ്ലസ് എക്സ്പ്രസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.