ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായി

പനാജി: 14 വയസുള്ള രണ്ട്​ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന്​ പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്തിന്‍റെ പരാമർശം

പതിനാല് വയസുള്ള പെൺകുട്ടികൾ എന്തിനാണ് രാത്രി ബീച്ചിൽ പോയത്?നിയമസഭയിലാണ്​ പ്രമോദ്​ സാവന്ത്​ പ്രസ്​താവന നടത്തിയത്​.                               ജൂലൈ 24ന് രാത്രി ദക്ഷിണ ഗോവയിലെ കോൾവാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട്​ ആസിഫ്​ ഹ​ട്ടേലി (21), രാജേഷ്​ മാനേ (33), ഗജാനന്ദ്​ ചിൻചാങ്കർ (31) , നിതിൻ യബ്ബാൽ (19) എന്നിവർ അറസ്റ്റിലായിരുന്നു.                                         കുട്ടികൾ പാർട്ടിക്കായാണ്​ ബീച്ചിലെത്തിയത്​. 10 കുട്ടികളിൽ ആറ്​ പേർ തിരിച്ചു പോയി. നാല്​ പേരാണ്​ ബീച്ചിൽ തുടർന്നത്​. രണ്ട്​ പെൺകുട്ടികളും അവരുടെ ആൺ സുഹൃത്തുകളുമാണ്​ ബീച്ചിലുണ്ടായിരുന്നത്​.  ഇതേക്കുറിച്ച്​ രക്ഷിതാക്കൾ അന്വേഷിക്കേണ്ടിയിരുന്നുവെന്ന്​ പ്രമോദ്​ സാവന്ത്​ പറഞ്ഞു.രക്ഷിതാക്കൾ പറഞ്ഞത്​ കുട്ടികൾ കേൾക്കുന്നില്ലെങ്കിൽ മുഴുവൻ ചുമതലയും പൊലീസിന്​ നൽകാനാവുമോയെന്നും പ്രമോദ്​ സാവന്ത്​ ചോദിച്ചു.