17 നഗരസഭാ വാര്‍ഡുകളിലും രണ്ട് ഗ്രാമ പഞ്ചായത്തുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില് പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില് കൂടുതലായ 17 നഗരസഭാ വാര്ഡുകളിലും രണ്ട് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന് വാര്ഡുകളിലും സമ്പൂര്ണ്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 മുതല് ഓഗസ്റ്റ് 17 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്‌സണ് കൂടിയായ ജില്ലാ കലക്ടര് മൃണ്മയി ജോഷി അറിയിച്ചു. ചുവടെയുള്ള പട്ടികയില് ഉള്പ്പെടാത്ത മറ്റ് പ്രദേശങ്ങളില് ഓഗസ്റ്റ് 11ന് പ്രഖ്യാപിച്ച സമ്പൂര്ണ്ണ ലോക്ക് ഡൗണ് പിന്വലിച്ചിട്ടുണ്ട്.
സമ്പൂര്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ച നഗരസഭാ വാര്ഡുകള്, ഗ്രാമ പഞ്ചായത്തുകള് എന്നിവ ക്രമത്തില്
ക്രമ നം, നഗരസഭ /പഞ്ചായത്ത്, വാര്ഡ് നം, ഡബ്ലിയു.ഐ.പി.ആര്
1. ഒറ്റപ്പാലം നഗരസഭ- 4-10.1
2. ഒറ്റപ്പാലം നഗരസഭ- 31-8.3
3. മണ്ണാര്ക്കാട് നഗരസഭ- 2-10.2
4. മണ്ണാര്ക്കാട് നഗരസഭ- 19-16.4
5. മണ്ണാര്ക്കാട് നഗരസഭ-20-14.2
6. മണ്ണാര്ക്കാട് നഗരസഭ- 21-9.7
7. മണ്ണാര്ക്കാട് നഗരസഭ-24-9.6
8. ചെര്പ്പുളശ്ശേരി നഗരസഭ- 5-16.6
9. ചിറ്റൂര്– തത്തമംഗലം നഗരസഭ-3-8.5
10.പട്ടാമ്പി നഗരസഭ-12-10.8
11. ഷൊര്ണ്ണൂര് നഗരസഭ-7-9.6
12. ഷൊര്ണ്ണൂര് നഗരസഭ- 8-11.3
13. ഷൊര്ണ്ണൂര് നഗരസഭ- 18-10.9
14. ഷൊര്ണ്ണൂര് നഗരസഭ-19-12.5
15.ഷൊര്ണ്ണൂര് നഗരസഭ-22-15.2
16. ഷൊര്ണ്ണൂര് നഗരസഭ-24-8.9
17. ഷൊര്ണ്ണൂര് നഗരസഭ- 28-17.2
18. വിളയൂര് ഗ്രാമപഞ്ചായത്ത്- മുഴുവന് വാര്ഡുകള്-8.1
19. തൃത്താല ഗ്രാമപഞ്ചായത്ത്- മുഴുവന് വാര്ഡുകള്-10.0
സമ്പൂര്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആളുകള്ക്ക് ഭക്ഷണം, ഭക്ഷണസാധനങ്ങള് എന്നിവ എത്തിച്ചു കൊടുക്കുന്നതിന് ആര്.ആര്.ടി, വളണ്ടിയര്മാര് എന്നിവരുടെ സേവനം നഗരസഭ, ഗ്രാമപഞ്ചായത്ത് അധികൃതര് ഉറപ്പാക്കുകയും ഇവര്ക്ക് ആവശ്യമായ സജ്ജീകരണങ്ങള് ഒരുക്കുകയും ചെയ്യണം.
ഇവിടെ അവശ്യ സേവനങ്ങള്ക്കും ആശുപത്രി യാത്രകള്ക്കുമല്ലാതെ ജനങ്ങള് പുറത്തിറങ്ങുന്നത് തടയാന് പോലീസ് നടപടി സ്വീകരിക്കണം.
അവശ്യ വസ്തുക്കള് വില്ക്കുന്ന സ്ഥാപനങ്ങള് രാവിലെ ഏഴ് മുതല് ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. പ്രദേശത്ത് ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.