മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു

    ചെന്നൈ:നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിജയരാഘവനാണ് ഭർത്താവ്. ഏക മകൾ മഹാലക്ഷ്മി. സംസ്കാരം ചെന്നൈ സാലിഗ്രാമത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക്.56 വയസ്സായിരുന്നു. കൊച്ചി സ്വദേശിയായ കൊച്ചി സ്വദേശിയായ ചിത്ര  മലയാളത്തിൽ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.