കൊടുംകാറ്റു വന്നാലും, കൊറോണ വന്നാലും ഏറ്റവും അധികം ബാധിക്കുക സാധാരണക്കാരെ ആയിരിക്കും.
കുറിക്കു കൊള്ളുന്ന രീതിയില്‍ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ വരികളിലൂടെ അവതരിപ്പിക്കുകയാണ് ‘ചര്‍ച്ച’ എന്ന ഗാനം.
ചാനല്‍ ചര്‍ച്ചയില്‍ എത്തുന്ന ‘കുട്ടന്‍’ എന്ന സാധാരണക്കാരന്‍, ജനം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ റാപ്പിലൂടെ പറയുന്ന വ്യത്യസ്ത രീതിയില്‍ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
റാപ്പിന്‍റെ technicalities ആയ rhymes, references, metaphors, entendres എല്ലാം ഉള്‍പ്പെടുത്തി ആണ് ഗാനം എഴുതിയിരിക്കുന്നത്.
മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ഫെജോ ആണ് പാട്ടിന്‍റെ അവതരണം.
കൊച്ചി സ്വദേശികളായ കീനോഫോബ്, നിര്‍മല്‍ ഗില്‍സണ്‍, ബ്ലെസ്സ്ലീ, അമല്‍ ഷാഫി, ജയ്‌സന്‍ തോമസ് എന്നിവരാണ്
വരികൾക്കിടയിലൂടെ ഒരുപാട് കാര്യങ്ങള്‍ വായിച്ചെടുക്കാൻ കഴിയുന്ന ഈ ഗാനത്തിന്‍റെ അണിയറയില്‍.
വീഡിയോ കാണാം https://youtu.be/d4d4c9WtfaU











































