എറണാകുളം : മുളമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോക ബാംബൂ ദിനത്തോടനുബന്ധിച്ച് മുള മേഖലയുടെ പ്രചരണവും മുള ഉത്പ്പന്ന വികസനവും എന്ന വിഷയത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റേയും കേരള സംസ്ഥാന ബാംബൂ മിഷന്റേയും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
വ്യവസായ വാണിജ്യ ഡയറക്ടറും നാഷണല്‍ ബാംബൂ മിഷന്‍ കേരളയിലെ മിഷന്‍ ഡയറക്ടറുമായ എസ് ഹരികിഷോര്‍ സ്വാഗതം പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള സംസ്ഥാന ബാംബൂ മിഷന്‍ വൈസ് ചെയര്‍മാനുമായ ഡോ. കെ ഇളങ്കോവന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ് പ്രത്യേക പ്രഭാഷണം നടത്തി. കെബിപ്പിന്റേയും കേരള സംസ്ഥാന ബാംബൂ മിഷന്റേയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ് നന്ദി പറഞ്ഞു. തുടര്‍ന്നുള്ള സെഷനുകളില്‍ വിദഗ്ധര്‍ ക്ലാസുകളെടുത്തു















































