വിഷ്ണു പി.കെ യുടെ നോവൽ “ജിഗോലോ “കവർചിത്രം മിനി നായർ പ്രകാശനം ചെയ്തു

കൊച്ചി :സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ വിഷ്ണു പി.കെ യുടെ നോവൽ “ജിഗോലോ “കവർചിത്രം അമേരിക്ക ,അറ്റ്ലാന്റ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും മാധ്യമപ്രവർത്തകയുമായ മിനി നായർ പ്രകാശനം ചെയ്തു.മാധ്യമ പ്രവർത്തകനായ അനിൽ പെണ്ണുക്കര കവർ സ്വീകരിച്ചു .

അക്ഷരങ്ങളിലൂടെ സ്വാന്ത്വനം എന്ന ലക്ഷ്യത്തോടെ പ്രസാധക രംഗത്തേക്ക് വന്ന മുഖം ബുക്സ് മലപ്പുറമാണ് ജിഗോലോ പ്രസിദ്ധീകരിക്കുന്നത് .

അനന്തമായ ഒരാകാശത്ത് നഗ്നനായി ജീവിതത്തിന്റെ നേർക്കാഴ്ചകളെ ഹൃദയത്തിലേക്ക് സ്വീകരിക്കേണ്ടി വന്ന സേതുരാമന്റെ ജീവിത കഥയാണ് ജിഗോലോ.വിഷ്ണുവിന്റെ ഭാഷയും , ലളിതമായ ആഖ്യാനവും ഈ പുസ്തകത്തെ പുതിയ അനുഭവമാക്കി മാറ്റും.

വിഷ്ണു പി.കെ